കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി

കരുവന്നൂര്‍: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി. വികാരി ഫാ. ജോസഫ് തെക്കേത്തല കൊടിയേറ്റം നിര്‍വഹിച്ചു. കണ്‍വീനര്‍ ചെമ്പകശേരി ജെയിംസ്, കൈക്കാരന് പെരുമ്പിള്ളി സിന്റോ, സഹകണ്‍വീനര്‍മാരായ ആലുക്കല്‍ വിന്‍സെന്റ്, റെജി ഷോണി, മറ്റു സഹകൈകാരന്മാര് എന്നിവര്‍ പങ്കെടുത്തു.