യുവതിയോടും ഭര്‍ത്താവിനോടും പോലീസ് അപമര്യാദയായി പെരുമാറിയതായി ആരോപണം
ഇരിങ്ങാലക്കുട: പരാതി നല്കാന് എത്തിയ യുവതിയോടും ഭര്‍ത്താവിനോടും പോലീസ് ഉദ്യോഗസ്ഥന് അപമര്യാദയായി പെരുമാറിയതായി ആരോപണം. ഇന്നലെ നാലരയോടെ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. സ്ത്രീധനത്തിന്റെ പേരില്‍ തന്റെ വീട്ടുകാര്‍ ഭാര്യയെ പീഡിപ്പിക്കുന്നുവെന്ന പരാതി നല്കാന് എത്തിയ കാട്ടൂര്‍ പൊഞ്ഞനം അണക്കത്തില്‍ വീട്ടില്‍ അരുണ്‍രാജ് (28) നെ മുറിയില്‍ വച്ച് എഎസ്ഐ അസഭ്യവാക്കുകള്‍ പറഞ്ഞ് വലത് കവിളില്‍ മര്‍ദ്ദിച്ചതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഭാര്യ ആതിരയുടെ പരാതി കേള്‍ക്കാന്‍ ഉദ്യോഗസ്ഥന് തയ്യാറായില്ലെന്നും അരുണ്‍രാജ് ഫസ്റ്റ് എഡീഷ്യന് ന്യൂസിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റ അരുണ്‍രാജ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി, ഡിജിപി, എസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.



സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി