ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണകള്ളക്കടത്തുകാരുടെ സ്വര്‍ണ കണ്ണ് താവളമാക്കിയ പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. ഹരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എസ്. സുനില്‍കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പാറയില്‍ ഉണ്ണികൃഷ്ണന്, സുനിലന് പീണിക്കല്‍, മണ്ഡലം ഭാരവാഹികളായ സി.സി. മുരളി, സുനില്‍ തളിപ്പറമ്പില്‍, ഷാജൂട്ടന്‍, അവിലാഷ് വിശ്വനാഥന്, അമ്പിളി ജയന്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബോബന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി മാടത്തിങ്കല്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സുധ അജിത്ത് എന്നിവര്‍ പങ്കെടുത്തു.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലേക്കും ഇഡി എത്തുമോ… കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകര്‍