ആളൊഴിഞ്ഞ പറമ്പില്‍ നിന്നും 200 ലിറ്റര്‍ വാഷ് കണ്ടെത്തി
ഇരിങ്ങാലക്കുട: വാഷ് കണ്ടെത്തി. റേഞ്ച് ഇന്‍സ്പെക്ടര്‍ എം.ആര്. മനോജും പാര്‍ട്ടിയും ചേര്‍ന്ന് ഓഫീസിലെ ഗ്രേഡ് പിഒ റാഫേലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. മുകുന്ദപുരം താലൂക്കില്‍ കണ്ണിക്കര ജ്യോതി നഗറിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 200 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സി.ബി. ജോഷി, ഗ്രേഡ് പിഒ റാഫേല്‍, സിഇഒമാരായ ആന്റണി, ജോയല്‍, വനിതാ ഓഫീസര്‍ ശാലിനി എന്നിവരും ഉണ്ടായിരുന്നു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി