പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കാട്ടൂരിൽ സമരം നടത്തി
കാട്ടൂര്‍: പാര്‍ട്ടി ഓഫീസ് മുറ്റത്ത് മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി കോണ്‍ഗ്രസ് ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു സിപിഎം. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാര്‍ഡ് 13 ല്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡ് മൂലം പാര്‍ട്ടി ഓഫീസില്‍ നിന്ന് വെള്ളം ഒഴുകിപ്പോകുന്നതിനു തടസമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ പാര്‍ട്ടി ഓഫീസ് വെള്ളക്കെട്ടിലായി. ഇതിനു പരിഹാരം എന്ന നിലയ്ക്ക് പിഡബ്ല്യുഡി ബസാര്‍ കാന-റോഡ് നിര്‍മാണ കരാറുകാരനുമായി സംസാരിക്കുകയും കരാര്‍ തുക അനുസരിച്ച് വരുന്ന തുക നല്‍കാമെന്നു അറിയിച്ചതിന്‍പ്രകാരം രണ്ട് ലോഡ് റോഡ് പൊളിച്ച അവശിഷ്ടം നല്കുകയാണുണ്ടായത്-സിപിഎം ലോക്കല്‍ സെക്രട്ടറി പവിത്രന് പറഞ്ഞു.