കാറളം പഞ്ചായത്തിൽ കോവിഡ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കിഴുത്താണി കൊല്ലാറ വീട്ടിൽ സിദ്ധാർത്ഥൻ്റെ മകൻ സുബി (30) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. അനുപ്രിയയാണ് ഭാര്യ. ശ്രീനിധിയും പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞും മക്കളാണ്. സംസ്കാരം നടത്തി.