മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
യുകെയില്‍ ഇരിങ്ങാലക്കുട സ്വദേശി സേവ്യര്‍ ലോനപ്പന് അന്തരിച്ചു; വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബവും സുഹൃത്തുക്കളും
ലണ്ടന്‍: മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചിട്ടും ഉണരാതെ കിടന്ന പിതാവിനെ പരിശോധിച്ചപ്പോള്‍ കണ്ടത് ചേതനയറ്റ ശരീരം. യുകെയിലെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വില്റ്റ്ഷെയര് കൗണ്ടിയിലെ വാര്‍മിന്‍സ്റ്ററില്‍ ഇരിങ്ങാലക്കുട സ്വദേശി കാഞ്ഞിരത്തിങ്കല്‍ സേവ്യര്‍ ലോനപ്പന് (44) അപ്രതീക്ഷിതമായി അന്തരിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനു സമീപം കാഞ്ഞിരത്തിങ്കല്‍ ലോനപ്പന് ഇയ്യപ്പന്റെയും പരേതയായ എല്‍സിയുടെയും മകനാണ് സേവ്യര്‍. ഭാര്യ: നിജാ ജോസ്. മക്കള്‍: ജോഷ്വാ സേവ്യര്‍ (12), ജെറോം സേവ്യര്‍ (5), ജെയ്റോ സേവ്യര്‍ (3).
മൂന്ന് വര്‍ഷം മുന്‍പാണ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സേവ്യര്‍ ഡിപ്പെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഡേ ഷിഫ്റ്റിന് ജോലിക്ക് പോകേണ്ടിയിരുന്ന സേവ്യര്‍ എഴുന്നേല്‍ക്കാതെ വന്നതോടെയാണ് ദുരന്തം കുടുംബത്തെ തേടിയെത്തിയത്. പിതാവിനെ വിളിച്ചുണര്‍ത്താന്‍ മക്കള്‍ പലതവണ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സേവ്യര്‍ അനക്കമറ്റ നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. അയല്‍വാസികളെ വിവരമറിയിച്ചതിന് പിന്നാലെ യുകെയിലെ മെഡിക്കല്‍ എമര്‍ജന്‍സി സംഘത്തിന്റെ സഹായം തേടി. മെഡിക്കല്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സേവ്യര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവസമയത്ത് ഭാര്യ നിജാ ജോസ് ഡ്യൂട്ടിയിലായിരുന്നു.
രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ലിങ്കണ്‍ഷെയറില്‍ താമസിക്കുന്ന സഹോദരി സിജി ലോനപ്പനും ഭര്‍ത്താവ് ഷാജില്‍ പൗലോസും വാര്‍മിന്‍സ്റ്ററില്‍ എത്തി. മറ്റൊരു സഹോദരി സിനി ചാക്കപ്പന് ഇരിങ്ങാലക്കുടയിലാണ്.
മക്കള്‍ക്ക് പിതാവിനെ നഷ്ടപ്പെട്ടതറിയാതെ ആ പ്രഭാതത്തില്‍ പിതാവിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച നിമിഷങ്ങള്‍ കുടുംബത്തിന്റെ കണ്ണീരോര്‍മയായി മാറി. പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സേവ്യറിന്റെ സംസ്കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി
ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്
ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്