വിവാഹദിനത്തില്‍ ഊട്ടുപുരയിലെ ഭക്ഷണവിതരണത്തിന് തുക നല്കി
ഇരിങ്ങാലക്കുട: വിവാഹദിനത്തില്‍ എംഎല്‍എ ഹെല്‍പ്പ് സെന്ററുമായി ബന്ധപ്പെട്ട് കൂടല്‍മാണിക്യം ദേവസ്വം ഊട്ടുപുരയില്‍ നടത്തിവരുന്ന ഭക്ഷണപ്പൊതി വിതരണത്തിന്റെ ചെലവിലേക്കായി തുക നല്കി നവദമ്പതിമാര്‍. ഫോട്ടോഗ്രാഫര്‍ ബാബുരാജ് പൊറുത്തിശേരിയുടെയും ലതയുടെയും മകള്‍ ശ്രുതിയും തൃപ്പൂണിത്തുറ ശ്രീനന്ദനത്തില്‍ നന്ദകുമാറിന്റെയും മീനയുടെയും മകന് സന്ദീപ് കുമാറും തമ്മില്‍ നടന്ന വിവാഹചടങ്ങില്‍ വെച്ചാണ് തുക കൈമാറിയത്. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് തുക ഏറ്റുവാങ്ങി. 400 പേര്‍ക്കാണ് ഒരു ദിവസം ഭക്ഷണപ്പൊതി നല്കി വരുന്നത്. ദേവസ്വം ഭരണസമിതി ഭരതന് കണ്ടേങ്കാട്ടില്‍, കെ.ജി. സുരേഷ്, ദേവസ്വം സൂപ്രണ്ട് എ.പി. മുരളി, വാര്‍ഡ് കൗണ്‍സിലര്‍ സഞ്ജയ് ഹരി എന്നിവര്‍ പങ്കെടുത്തു.

ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ