ദിനംപ്രതി കുതിച്ചുയരുന്ന ഡീസല്‍, പെട്രോള്‍ വിലവര്‍ധനവില്‍ സിപിഐ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ദിനംപ്രതി കുതിച്ചുയരുന്ന ഡീസല്‍ പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് സിപിഐ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് ഗവണ്മെന്റ് തുടങ്ങിവച്ച ഇന്ധന വിലവര്‍ധനവ് ബിജെപി സര്‍ക്കാര്‍ നിര്‍ബാധം ഇന്ത്യയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കൊറോണ വലിഞ്ഞു മുറുകുന്ന ഈ ദുരിത കാലത്തിലും തുടരുന്ന ജനദ്രോഹപരമായ കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടുന്നുവെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്കുമാര്‍ കുറ്റപ്പെടുത്തി. ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പ്രേമവത്സന്‍, കെ.പി. കണ്ണന്, എം.പി. വിഷ്ണുശങ്കര്‍, വി.ആര്. അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്കി.