സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍ നാളെ ആചരിക്കുന്നു
ഇരിങ്ങാലക്കുട: ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ നാളെ സെന്റ് തോമസ് കത്തീഡ്രലില്‍ ആചരിക്കുന്നു. തിരുനാള്‍ കൊടിയേറ്റം വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. നാളെ രാവിലെ ആറിനും 7.30 നും ഒമ്പതിനും 10.30 നും ദിവ്യബലി ഉണ്ടാകും. രാവിലെ 7.30 ന്റെ ദിവ്യബലിക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 10.30 ന്റെ തിരുനാള്‍ ദിവ്യബലിക്കുശേഷം പള്ളിചുറ്റി പ്രദക്ഷിണം നടക്കും. വെഞ്ചിരിച്ച അരി യൂണിറ്റ് പ്രസിഡന്റുമാര്‍ വഴി ഇടവകയിലെ 3500 ഓളം വീടുകളിലേക്കു വിതരണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന തിരുകര്‍മങ്ങള്‍ ഓണ്‍ലൈനില്‍ പ്രക്ഷേപണം ചെയ്യും. സഹവികാരിമാരായ ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ടോണി പാറേക്കാടന്‍, ഫാ. ജിബിന്‍ നായത്തോടന്‍, കൈക്കാരന്മാരായ ജോസ് കൊറിയന്‍, വര്‍ഗീസ് തൊമ്മാന, അഗസ്റ്റിന് കോളേങ്ങാടന്‍, ജിയോ പോള്‍ തട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും.