എംവോക് പി കോഴ്സിനു ഒന്നാം റാങ്ക് നേടിയ ഫാത്തിമ ബിന്ദ് ശംസിനെ അനുമോദിച്ചു
വെള്ളാങ്കല്ലൂര്‍: കൊച്ചിന് യൂണിവേഴ്സിറ്റിയുടെ എംവോക് പി കോഴ്സിനു (ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി) ഒന്നാം റാങ്ക് നേടിയ ഫാത്തിമ ബിന്ദ് ശംസിനെ മുസ്ലിം സര്‍വീസ് സൊസൈറ്റി വെള്ളാങ്കല്ലൂര്‍ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. എംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍കരീം മാസ്റ്റര്‍ പുരസ്കാരം നല്കി. മുകുന്ദപുരം യൂണിറ്റ് പ്രസിഡന്റ് പി.എം. അബ്ദുള്‍ ശക്കൂര്‍ അധ്യക്ഷത വഹിച്ചു. സോണല്‍ ചെയര്മാന് പി.കെ.എം. അഷ്റഫ് മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് ഭാരവാഹികളായ കുഞ്ഞുമോന് പുളിക്കല്‍, ടി.കെ. അബ്ദുല്ഹാജി, എം.എ. അലി, എ.എ. യൂനസ്, കെ.എ. സുലൈമാന്‍, നാസര്‍ ഷംസുദ്ധീന് എന്നിവര്‍ പങ്കെടുത്തു. വെള്ളാങ്കല്ലൂര്‍ ചീനിക്കാപ്പുറത്ത് ഷംസുദ്ധീന്റംല (സ്മാര്‍ട്ട് ഫ്യൂവല്‍സ്) ദമ്പതികളുടെ മകളും ആലുവ പുന്നോര് കോട്ട് (പനാമ) ഫൈസലിന്റെ ഭാര്യയുമാണ് ഫാത്തിമ.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു