നഗരത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനേയും പാര്‍ട്ടിയേയും വേട്ടയാടുന്ന പിണറായി സര്‍ക്കാരിനെതിരെ ഇരിങ്ങാലക്കുട നഗരത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം ഠാണാവിലൂടെ തിരിച്ച് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുനില്‍ തളിയപറമ്പില്‍, അമ്പിളി ജയന്, സെക്രട്ടറി സി.സി. മുരളി, എ.വി. രാജേഷ്, ഒ.വി. സുരേഷ്, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സുധ അജിത്, മണ്ഡലം പ്രസിഡന്റ് സരിത വിനോദ്, ജനറല്‍ സെക്രട്ടറി സുബിത ജയകൃഷ്ണന്, കൗണ്‍സിലര്‍മാരായ ആര്‍ച്ച അനീഷ്കുമാര്‍, സരിത വിനോദ്, മായ അജയന് എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം