എഐടിയുസി മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: എഐടിയുസിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിച്ച് ഉടന്‍ ഉത്തരവ് ഇറക്കുക, ശമ്പള പരിഷ്കരണ കമ്മീഷന് റിപ്പോര്‍ട്ടിലെ തൊഴിലാളി വിരുദ്ധ പരാമര്‍ശം തള്ളിക്കളയുക, ശമ്പളം പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, തൊഴിലാളിക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ നടത്തിയത്. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന് ധര്‍ണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വര്‍ക്കേഴ്സ് യൂണിയന് സെക്രട്ടറി ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം വര്‍ദ്ധനന്‍ പുളിക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, അഡ്വ. ജിഷ ജോബി, ഷെല്ലി വില്‍സെന്റ്, രാജി കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. കെ.കെ. ബാബു, കെ.എം. ബാബു എന്നിവര്‍ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും