കോവിഡ് ബാധിച്ച് കൊറ്റനെല്ലൂർ സ്വദേശി ഗൾഫിൽ മരിച്ചു
കൊറ്റനെല്ലൂർ: കോവിഡ് ബാധിച്ച് കൊറ്റനെല്ലൂർ സ്വദേശി ഗൾഫിൽ മരിച്ചു. വേളൂക്കര പഞ്ചായത്തിലെ കൊറ്റനെല്ലൂർ കുറുപ്പംപടി നെടുമ്പാക്കാരൻ വീട്ടിൽ ഒൗസേപ്പ് മകൻ ജോൺ(67) ആണ് മരിച്ചത്. 25 വർഷമായി മസ്കറ്റിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 22 ദിവസമായി മസ്ക്കറ്റിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. രണ്ട് വർഷം മുമ്പാണ് നാട്ടിൽ നിന്ന് മടങ്ങിയത്. ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് ഇൗ വർഷം മടങ്ങാനിരിക്കെയാണ് രോഗം ബാധിച്ചത്. സംസ്കാരം മസ്കറ്റിൽ നടത്തി. ഭാര്യ-ഗ്രേസി, മക്കൾ-ജോഫി, ജെൻസി. മരുമക്കൾ-റീനു, ശ്രീജിത്ത്.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില് മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്ഫോന്സ ദൈവാലയത്തില് നടന്ന തിരുനാള് പ്രദിക്ഷിണം
എം.ഓ. ജോണ് അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്വീസസ് ലീഗ് വാര്ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര് പൂര്വ വിദ്യാര്ഥിനി സംഗമം