നാഷണല്‍ എല്‍പി സ്കൂള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സൗകര്യമുള്ള സ്കൂളായി പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: നാഷണല്‍ എല്‍പി സ്കൂള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സൗകര്യമുള്ള സ്കൂളായി വാര്‍ഡ് കൗണ്‍സിലര്‍ സുജ സഞ്ജീവ്കുമാര്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ സുജ സഞ്ജീവ്കുമാര്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആനി, മാനേജര്‍ രുക്മണി രാമചന്ദ്രന്, വി.പി.ആര്. മേനോന്, അയ്യപ്പന് പണിക്കവീട്ടില്‍, ഹരിനാഥ് എന്നിവര്‍ പ്രസംഗിച്ചു.