പിണറായി സര്‍ക്കാരിന്റെ ദുര് ഭരണത്തിനെതിരെ ബിജെപി ധര്‍ണ നടത്തി
പൂമംഗലം: പിണറായി സര്‍ക്കാരിന്റെ ദുര് ഭരണത്തിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പൂമംഗലം വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ധര്‍ണ പഞ്ചായത്ത് മെമ്പര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച മണ്ഡലം കമ്മിറ്റി സുബിത ജയകൃഷ്ണന്, എസ്സി മോര്‍ച്ച മണ്ഡലം കമ്മിറ്റി ഉണ്ണി പൂമംഗലം, മഹിളാമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് മീന അനില്‍ എന്നിവര്‍ പ്രസംഗിച്ചു.