പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി
കരുവന്നൂര്‍: സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യുക, നിക്ഷേപകരുടെ പണം സര്‍ക്കാര്‍ തിരിച്ചു നല്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബാങ്കിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു ചാണാശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോസ് മൂഞ്ഞേലി, ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറിമാരായ കെ.കെ. അബ്ദുള്ളക്കുട്ടി, പി.എന്‍. സുരേഷ്, പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, പടിയൂര്‍ ബ്ലോക്ക് സെക്രട്ടറി ഉണ്ണികൃഷ്ണന്, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എന്‍. ഹരിദാസന്, പടിയൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ഹാജിറ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും