റോഡിന്റെ സൈഡില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി
ഇരിങ്ങാലക്കുട: മൂന്നുപീടിക റോഡില്‍ ചെട്ടിയാലിനും കാക്കാത്തുരുത്തിക്കും ഇടയിലുള്ള റോഡിന്റെ സൈഡില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നു. റോഡിന്റെ ഇരുവശത്തുമുള്ള തോട്ടിലേക്കാണ് മാലിന്യങ്ങള്‍ രാത്രിയില്‍ ഒഴുക്കിവിടുന്നത്. ഈ പ്രദേശങ്ങളില്‍ കാമറ ഇല്ലാത്തതുമൂലം മാലിന്യങ്ങള്‍ തള്ളുന്നത് ആരാണെന്ന് വ്യക്തമല്ല. ഈ തോടുകളില്‍ മാലിന്യം തട്ടുന്നത് കൊണ്ട് വീടുകളുടെ കിണറ്റില്‍ പോലും ഇതിന്റെ അംശം വരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ തോടുകളിലുള്ള വെള്ളം ഒഴുകിചെല്ലുന്നത് കാക്കാത്തുരുത്തി പുഴയിലേക്കാണ്. അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് പരിസരവാസികള്‍ പറയുന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു