ഇരിങ്ങാലക്കുട ശാന്തിസദനത്തിൽ വയോജനദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ശാന്തിസദനത്തിൽ വയോജനദിനം ആചരിച്ചു. നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി ഏറ്റവും പ്രായമായ അന്തേവാസിനികളായ മേരി ജോണി (87), അന്നംകുട്ടി (85) എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. ജോർജ് അധ്യക്ഷത വഹിച്ചു. ശാന്തിസദനം ഡയറക്ടറും രൂപത വികാരി ജനറാളുമായ മോൺ. ജോസ് മാളിയേക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ശാന്തിസദനത്തിലെ സിസ്റ്റർ മെർലിൻ ജോസ്, കമ്മിറ്റി അംഗങ്ങളായ ജോർജ് കിഴക്കേപീടിക, ദേവസിക്കുട്ടി പൊറത്തുകാരൻ എന്നിവർ പ്രസംഗിച്ചു