സിം കാർഡുകൾ ആവശ്യക്കാരന്റെ വീട്ടിലെത്തും ; പുതിയ പദ്ധതിയുമായി എയർടെൽ
കൊച്ചി : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകളെ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ‘സഹായ സേവനങ്ങള്‍’ വാഗ്ദാനം ചെയ്ത് എയര്‍ടെല്‍. നഗരത്തിലെ റീട്ടെയില്‍ സ്റ്റോറുകള്‍ പലതും തുറന്നിട്ടുണ്ടെങ്കിലും സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് എയര്‍ടെല്‍ സിം കാര്‍ഡുകള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിച്ചു കൊടുക്കുന്നു.
വീട്ടില്‍ സേവനം ആവശ്യമുള്ളവര്‍ക്കായി പ്രത്യേക സഹായ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തുന്നതില്‍ സന്തോഷമേയുള്ളുവെന്നും അത്, സിം കാര്‍ഡായാലും ബ്രോഡ്ബാന്‍ഡായാലും ഡിടിഎച്ചായാലും എല്ലാം വീട്ടിലെത്തിച്ചു തരുമെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഡെലിവറിക്കും ഇന്‍സ്റ്റലേഷനും വേണ്ട പരിശീലനം എല്ലാ എയര്‍ടെല്‍ ഫീല്‍ഡ് ടീമുകള്‍ക്കും നല്‍കിയിട്ടുണ്ട്. എയര്‍ടെല്‍ ഡിജിറ്റല്‍ ചാനലുകള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. മൊബൈല്‍/ടിവി അനായാസം റീചാര്‍ജ് ചെയ്യാം, ബില്ലുകള്‍ അടയ്ക്കാം, എവിടെ നിന്നു വേണമെങ്കിലും പുതിയ സേവനങ്ങള്‍ ആവശ്യപ്പെടാം അല്ലെങ്കില്‍ പരാതി നല്‍കാമെന്നും അദേഹം പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയതോടെ കൂടുതല്‍ അനിശ്ചിതാവസ്ഥയാണ് കാണുന്നതെന്നും ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയില്‍ ഇപ്പോഴും ആശങ്കപ്പെടുന്നുവെന്നും ഒപ്പം വരുമാനത്തെയും തൊഴിലിനെയും കുറിച്ചും ആകുലപ്പെടുന്നു. ഈ അനിശ്ചിതാവസ്ഥയിലും ആരും വിനിമയത്തിന്റെ കാര്യമോര്‍ത്ത് ആശങ്കപ്പെടരുതെന്ന് എയര്‍ടെല്‍ ഉറപ്പാക്കുന്നു. കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ എയര്‍ടെല്‍ പല നടപടികളും കൈകൊണ്ടിട്ടുണ്ട്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായും നടപടികളെടുത്തിട്ടുണ്ട്. ”സൂപ്പര്‍ ഹീറോസ്” എന്ന പരിപാടിയിലേക്ക് 10 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ എൻറോള്‍ ചെയ്തു കഴിഞ്ഞെന്നും ഇവരെല്ലാം ലക്ഷങ്ങളെ കണക്റ്റഡായിരിക്കാന്‍ സഹായിക്കുന്നുണ്ട് എന്നും വിറ്റൽ പറഞ്ഞു.

കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
പ്രഫ. എം.എം. ഗനി അവാര്‍ഡ് നേടിയ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്