കരുവന്നൂര്‍ സഹകാരികള്‍ക്കു പിണറായി സര്‍ക്കാര്‍ സംരക്ഷണം നല്‍കണം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനു സഹകാരികള്‍ക്കു പിണറായി സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ഉടന്‍ പണം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ബിജെപി ഇരിങ്ങാലക്കുട പ്രഥമ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഇതിനായി നിയമസഹായ വേദിയും രൂപീകരിച്ചു. ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളില്‍ കൂടിയ പ്രഥമ ഇരിങ്ങാലക്കുട മണ്ഡലം യോഗത്തില്‍ പാലക്കാട് മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, സീനിയര്‍ നേതാവ് കെ.സി. വേണുമാസ്റ്റര്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ടി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനു കരുവന്നൂര്‍ ബാങ്ക് സഹകാരികളെ സഹായിക്കുവാന്‍ നിയമ സഹായവേദി രൂപീകരിച്ചു കൊള്ള പ്രമേയം മണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ തളിയപറമ്പില്‍ അവതരിപ്പിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു