വിദ്യാഭ്യാസ പുരോഗതിയില്‍ എയ്ഡഡ് സ്കൂളുകളുടെ സംഭാവനകള്‍ ശ്ലാഘനീയം: പി. ബാലചന്ദ്രന്
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ പുരോഗതിയില്‍ എയ്ഡഡ് സ്കൂളുകളുടെ സംഭാവനകള്‍ ശ്ലാഘനീയമാണെന്നു പി. ബാലചന്ദ്രന് എംഎല്‍എ അഭിപ്രായപ്പെട്ടു. കേരള പ്രൈവറ്റ് (എയ്ഡഡ്) സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് (കെപിഎസ്എംഎ) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എ.എന്‍. നീലകണ്ഠന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെകട്ടറി മണി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. കല്ലട ഗിരീഷ് കുമാര്‍, പ്രവീണ്‍ പോത്തന്‍കോട്, ജില്ല സെക്രട്ടറി കെ. പ്രധാന്, എ.സി. സുരേഷ്, എന്‍.വി. ശശീധരന്, പി. രാമനാഥന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ.എന്‍. നീലകണ്ഠന് നമ്പൂതിരി (പ്രസിഡന്റ്), കെ. പ്രധാന് (സെക്രട്ടറി), പി.വി. രവീന്ദ്രന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.