ക്ഷീര കര്‍ഷകര്‍ക്കു കന്നുകാലി സാന്ദ്രത വര്‍ധിപ്പിക്കുന്നതിനു പിന്തുണ നല്‍കും
ഇരിങ്ങാലക്കുട: ക്ഷീര കര്‍ഷകര്‍ക്കു പശ്ചാത്തല സൗകര്യവും കന്നുകാലി സാന്ദ്രതയും വര്‍ധിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ക്ഷീരവികസന വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം 2021-2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തീറ്റപുല്ല് കൃഷിയിലും ശാസ്ത്രീയമായ തൊഴുത്തുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും ഈ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ആനന്ദപുരം ക്ഷീരോല്പാദക സംഘത്തിന്റെ ആതിഥേയത്തില്‍ ആനന്ദപുരം ഇഎംഎസ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ. ബീന പദ്ധതി വിശദീകരണം നടത്തി. കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനന് വലിയവീട്ടില്‍ തുടങ്ങിയവര്‍ വിവിധ തദ്ദേശസ്ഥാപന പരിധിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ക്ഷീര കര്‍ഷകരെ ആദരിച്ചു. ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്റ് എം.എം. ഗിരിജന്‍, ക്ഷീരവികസന ഓഫീസര്‍ എന്‍.എസ്. അമ്പിളി, മുരിയാട് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ രാവിലെ നടന്ന സെമിനാറുകളില്‍ ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ പ്രീയ ജോസഫ്, ഡോ. അനുരാജ്, ക്ഷീരവികസന ഓഫീസര്‍ വി.എസ്. വിധി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു