എല്‍ഐസി സംരക്ഷണദിനം ആചരിച്ചു
ഇരിങ്ങാലക്കുട: എല്‍ഐസി സ്വകാര്യവത്കരണത്തിനെതിരെ അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ പൊതുമേഖലാ സംരക്ഷണദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട എല്‍ഐസി ഓഫീസിനു മുമ്പില്‍ നടത്തിയ എല്‍ഐസി സംരക്ഷണ ധര്‍ണ സംസ്ഥാന ജോയിന്റ് കൗണ്‍സില്‍ അംഗം എ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. അധ്യാപക സര്‍വീസ് സംഘടന സമരസമിതി മേഖലാ കണ്‍വീനര്‍ എം.കെ. ഉണ്ണി അധ്യക്ഷത വഹിച്ചു. എകെഎസ്ടിയു ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി. സ്വപ്ന, കെജിഒഎഫ് മേഖലാ കമ്മിറ്റിയംഗം ഡോ. സിജോ ജോസഫ്, കെ.ആര്. മഹേഷ്, ഇ.ജി. റാണി, എന്‍.വി. നന്ദകുമാര്‍, എം.എസ്. അല്‍ത്താഫ്, വി. അജിത്ത് കുമാര്‍, പി.കെ. ഉണ്ണികൃഷ്ണന്, പി.ബി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി