കല്ലേറ്റുംകര കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജിന്റെ വികസന സമിതി യോഗം ചേര്‍ന്നു
കല്ലേറ്റുംകര: കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജിന്റെ വികസനസമിതി യോഗം ചേര്‍ന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം വരുമാനവും നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കും വിധമുള്ള മാറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു. പോളിടെക്നിക്ക് കോളജിന്റെ വികസനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. പി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ പി.ആര്. ഷീജ, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ഡെവലപ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ പി.എ. സാബു, ഷാജു ജോസഫ്, ടി.വി. ഷാജു, മോളി വര്‍ഗീസ്, സുധ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ക്രൈസ്റ്റ് കോളജില്‍ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ സെന്റ് ആന്‍സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി