കൊറ്റനെല്ലൂര്‍ ഫാത്തിമമാത ദേവാലയത്തില്‍ തിരുനാള്‍
കൊറ്റനെല്ലൂര്‍: ഫാത്തിമമാത ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 23, 24, 25 തീയതികളില്‍ ആഘോഷിക്കുന്നു. തിരുനാളിന്റെ കൊടിയേറ്റ കര്‍മം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി നിര്‍വഹിച്ചു. നാളെ രാവിലെ 6.30 നു ഇരിങ്ങാലക്കുട ഡോളേഴ്സ് പള്ളി വികാരി ഫാ. ലിജു പോള്‍ പറമ്പേത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, ഉച്ചയ്ക്കു രണ്ടിന് അമ്പ് എഴുന്നള്ളിപ്പ്, രാത്രി ഒമ്പതിന് അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ എത്തിചേരും. തിരുനാള്‍ ദിനമായ 24 നു രാവിലെ 10 നു നടക്കുന്ന ദിവ്യബലി പഴൂക്കര സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. റെനില്‍ കാരാത്രക്കാരന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ. ആന്റു ആലപ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് 3.30 നു ഇടവകയില്‍ നിന്നുള്ള വൈദികരായ ഫാ. ഫ്രാന്‍സിസ് തൈവളപ്പില്‍ സിഎംഐ, ഫാ. ആല്ബിന് കൂനമ്മാവ് എന്നിവരുടെ നേതൃത്വത്തില്‍ ദിവ്യബലി, 4.30 നു തിരുനാള്‍ പ്രദക്ഷിണം ആരംഭം, രാത്രി ഏഴിനു പ്രദക്ഷിണം സമാപനം, തുടര്‍ന്ന് 7.30 നു വര്‍ണവിസ്മയം എന്നിവ നടക്കും. 25 നു രാവിലെ 6.30 നു മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ്, രാത്രി ഏഴിനു അങ്ങാടി അമ്പുകള്‍ കപ്പേളകളില്‍ നിന്നു പുറപ്പെടല്‍, 9.30 നു അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ പ്രവേശനം, 10 നു അമ്പ് എഴുന്നള്ളിപ്പ് സമാപനം എന്ിനവ നടക്കും. 29 നു രാത്രി ഏഴിനു പാലാ കമ്യൂണിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ ഗാനമേള ഉണ്ടാകും. മെയ് ഒന്നിനു എട്ടാമിടമായി ആഘോഷിക്കും. രാവിലെ 6.30 നു ദിവ്യബലി, ഉച്ചതിരിഞ്ഞ് അഞ്ചിനു തുമ്പൂര്‍ സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. സിബു കള്ളാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി എന്നിവ നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, കൈക്കാരന്മാരായ എടപ്പിള്ളി പൗലോസ് ഡേവിസ്, കുറ്റിക്കാടന്‍ കൊച്ചുദേവസി ജോണ്സണ്, പുത്തന്‍വീട്ടില്‍ ഇട്ട്യേര ജോസ്, ജനറല്‍ കണ്‍വീനര്‍ സി.ജെ. ജോയ് ചെരടായി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണു രൂപീകരിച്ചിരിക്കുന്നത്.