ഓൺലൈൻ പഠനത്തിനായി ടിവികൾ നല്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കരൂപ്പടന്ന: ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് രണ്ടു ടിവികൾ നല്കി. കൂടുതൽ മുൻഗണന നല്‍കേണ്ട കുട്ടികൾക്കായി നല്കിയ ടിവികൾ ഹെഡ്മിസ്ട്രസ് ടി.ബി. ഷീബ ഏറ്റുവാങ്ങി. വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ, വാർഡ് മെമ്പർമാരായ അമിനാബി, ഷമ്മി ജോസഫ്, പിടിഎ പ്രസിഡന്റ് കെ.എ. ഹാരിസ്, പ്രിൻസിപ്പൽ ഇൻചാർജ് ടി.വി. മിനി, പൊതുപ്രവർത്തകനായ സുരേഷ് പണിക്കശേരി, അധ്യാപകരായ നിസ, മീര, മഞ്ജുള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 ആഘോഷിച്ചു
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ പിടിഎ ജനറല്‍ ബോഡി യോഗം നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026
ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാണ് കഴിയുക: ഷാഫി പറമ്പില്‍ എംപി
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്കൂളില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ആഘോഷിച്ചു