അപേക്ഷ ഫോമുകള്‍ വിതരണം ആരംഭിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ 2020 വര്‍ഷത്തെ ഡിഗ്രി/ പിജി മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ ഫോമുകള്‍ വിതരണം ആരംഭിച്ചു. ബികോം (ഫിനാന്‍സ്, കംപ്യൂട്ടര്‍, കോഓപ്പറേഷന്‍), ബിബിഎ, ബിസിഎ, ബിഎ, മള്‍ട്ടിമീഡിയ, ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബിഎസ്സി ഫുഡ് ടെക്നോളജി, ബിഎസ്സി ബയോകെമിസ്ട്രി, ബിഎസ്സി, മൈക്രോബയോളജി, എംകോം എന്നീ വിഷയങ്ങള്‍ക്കാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെറിറ്റ്/ മാനേജ്മെന്റ് സീറ്റുകള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎപി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യേണ്ടതാണ്. മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷ ഫോം കോളജ് ഓഫീസില്‍ (ഒമ്പതു മുതല്‍ നാലു വരെ) നിന്നോ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (പിഡബ്ല്യുഡി ഓഫീസ് റോഡ്, ഇരിങ്ങാലക്കുട) (ഒമ്പതു മുതല്‍ നാലു വരെ) നിന്നോ ലഭിക്കുന്നതാണ്. കൂടാതെ കോളജ് വെബ്സൈറ്റ് (www.tharananellur.com) വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 9846730721.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി