ലയണ്‍സ് ക്ലബിന്റെ മംഗല്യ സൗഭാഗ്യം പദ്ധതി: വിവാഹധനസഹായം വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മംഗല്യ സൗഭാഗ്യം പദ്ധതിയുടെ മൂന്നാമത്തെ വിവാഹധനസഹായ വിതരണം ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിസന്റ് ഡോ. ഡെയിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. പ്രൊജക്ട്സ് ചെയര്മാന് കെ.എന്‍. സുഭാഷ്, സെക്രട്ടറി ബിജു ജോസ് എന്നിവര്‍ പ്രസംഗിച്ചു. കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രം അനാഥാലയത്തിലെ അന്തേവാസിയായ അനു അല്ഫോണ്സയാണു സ്വര്‍ണാഭരണങ്ങള്‍ ഏറ്റുവാങ്ങിയത്. ലയണ്‍സ് മുന്‍ ഗവര്‍ണര്‍മാരായ അഡ്വ. ടി.ജെ. തോമസ്, വി.എ. തോമച്ചന്, ലയണ്‍ ലേഡി പ്രസിഡന്റ് അന്ന ഡെയിന്‍, കമ്മിറ്റി ചെയര്മാന് ജോര്‍ജ് ചീരന്‍, ട്രഷറര്‍ ഡോ. ജോണ്‍ പോള്‍, ലയണ്‍ ലേഡി സെക്രട്ടറി ഡോ. ശ്രുതി ബിജു, ലയണ്‍ ലേഡി ട്രഷറര്‍ സ്മിത ജോണ്‍, ആശ്രം ട്രസ്റ്റി ജേക്കബ് കാട്ടൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍