സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ സുരക്ഷാ പരിശോധന നടത്തുന്നു

ഇരിങ്ങാലക്കുട: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ സുരക്ഷാ പരിശോധന നടത്തുന്നു. ഇരിങ്ങാലക്കുട സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഇന്നും നാളെയും മറ്റന്നാളും ഉച്ചയ്ക്കു രണ്ടുമുതല്‍ നാലുവരെ സിഎഫ് ടെസ്റ്റ് ഗ്രൗണ്ടിലാണ് പരിശോധന. സുരക്ഷാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കുന്ന വാഹനങ്ങള്‍ക്കു മോട്ടോര്‍ വാഹനവകുപ്പ് സുരക്ഷാ ലേബല്‍ പതിച്ചു നല്‍കും. ലേബല്‍ പതിക്കാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നു ജോയിന്റ് ആര്‍ടിഒ അറിയിച്ചു.