ചെമ്മണ്ട പുറംപുള്ളിപ്പാടം വെള്ളക്കെട്ട്; ബിജെപി ജനകീയ മാര്‍ച്ചും ധര്‍ണയും
ചെമ്മണ്ട: ചെമ്മണ്ട പുറംപുള്ളിപ്പാടം വെള്ളക്കെട്ടിനെ തുടര്‍ന്ന് അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തിലായതിനെത്തുടര്‍ന്ന് ബിജെപി ജനകീയ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ചെമ്മണ്ട പുറംപുള്ളിപാടം വെള്ളക്കെട്ട് ഉടന്‍ പരിഹരിക്കുക, തോട്/കാന വൃത്തിയാക്കി കെട്ടി സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണു ബിജെപി ചെമ്മണ്ട 23-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചത്. ധര്‍ണ ഇരിങ്ങാലക്കുട മണ്ഡലം ജനറല്‍ സെകട്ടറി രതീഷ് കുറുമാത്ത് ഉദ്്ഘാടനം നിര്‍വഹിച്ചു. ബൂത്ത് പ്രസിഡന്റ് എന്‍.കെ. ധനേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി രാമചന്ദ്രന് കോവില്‍ പറമ്പില്‍, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സോമന് പുളിയത്തുപറമ്പില്‍, പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റിയംഗം രവി മുടിലിക്കര എന്നിവര്‍ പ്രസംഗിച്ചു. സുബേഷ് ചക്കുങ്ങല്‍, എ.ആര്. ഷൈജു, ലീല ബാലന്, സജിത ബിജു, രാധാകൃഷ്ണന്, രഞ്ചിത്ത് എന്നിവര്‍ നേതൃത്വം നല്കി.


ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്