തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവകയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി
പുല്ലൂര്‍: തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവകയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെയും ഇരിങ്ങാലക്കുട നേത്ര ഐകെയറിന്റെയും നേതൃത്വത്തില്‍ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. ക്യാമ്പ് വികാരി ഫാ. ഷാജു ചിറയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റോസ്മി ജയേഷ്, കണ്‍വീനര്‍ വര്‍ഗീസ് കാച്ചപ്പിള്ളി, സെക്രട്ടറി ബെന്നി വിന്‍സന്റ്, ട്രഷറര്‍ ജോണ്സന് മാപ്രാണത്തുക്കാരന്‍, ഔസേപ്പ് ചില്ലായ്, ജോസഫ് കരപറമ്പില്‍, വിന്‍സന്‍ അക്കരക്കാരന്‍, കൈക്കാരന് ടിനോ ടോമി, കേന്ദ്രസമിതി പ്രസിഡന്റ് കെ.ടി. വര്‍ഗീസ്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനശ്വര എന്നിവര്‍ സംസാരിച്ചു. മീന്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന കള്ളാപറമ്പില്‍ തോമസ് കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്‍കിയതിന് തോമസിനെ ആദരിച്ചു.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്