പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി സൈക്കിള്‍ റാലിയുമായി ശാന്തിനികേതന്‍ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശമുണര്‍ത്തുന്ന പ്ലക്കാര്‍ഡുമായി വിദ്യാലയത്തില്‍ നിന്ന് സൈക്കിള്‍ റാലി നടത്തി. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, മാനേജര്‍ പ്രഫ.എം.എസ്. വിശ്വനാഥന് എന്നിവര്‍ ചേര്‍ന്ന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് സജിത അനില്‍ കുമാര്‍ , കണ്‍വീനര്‍ എന്‍.ആര്. ദിവ്യ, ജോ. കണ്‍വീനര്‍ ഇ.എന്‍. നിമിഷ എന്നിവര്‍ നേതൃത്വം നല്കി. എസ്എന്‍ഇഎസ് ജോയിന്റ് സെക്രട്ടറി കെ.യു. ജ്യോതിഷ്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു