ഹൃദയപൂര്‍വ്വം ഇരിങ്ങാലക്കുട ഡിവൈഎഫ്ഐ സെക്കുലര്‍ ഫെസ്റ്റ് സമാപിച്ചു
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹൃദയപൂര്‍വ്വം ഇരിങ്ങാലക്കുട സെക്കുലര്‍ ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഐ.വി. സജിത്ത് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍, ഇരിങ്ങാലക്കുട മുന്‍ എംഎല്‍എ പ്രഫ.കെ.യു. അരുണന്, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, ഡോ. കെ.പി. ജോര്‍ജ്, സി.ഡി. സിജിത്ത്, കെ.എസ്. ബാബു, വിഷ്ണു പ്രഭാകരന്, ശരത് ചന്ദ്രന് ,കെ. ഡിയദു, എം. വിഷില്വി, പ്രസി പ്രകാശന്, രഞ്ചു സതീഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി.കെ. മനുമോഹന്‍ സ്വാഗതവും, ട്രഷറര്‍ അതീഷ് ഗോകുല്‍ നന്ദിയും രേഖപ്പെടുത്തി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു