പൊറത്തിശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: വില്ലേജ് ഓഫീസ് ഹൃദയംകൊണ്ട് സ്മാര്‍ട്ട് ആകണമെന്നും സങ്കീര്‍ണമായ പ്രശ്നങ്ങള്‍പോലും പരിഹരിക്കാന്‍ കഴിയണമെന്നും റവന്യു മന്ത്രി കെ. രാജന് അഭിപ്രായപ്പെട്ടു. 44 ലക്ഷം രൂപ ചെലവില്‍ പുതുതായി നിര്‍മിച്ച പൊറത്തിശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. വി.ആര്. സുനില്‍ കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ബ്ലോക്ക് പ്രസിഡന്റ് ലളിതാ ബാലന്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അല്‍ഫോണ്‍സാ തോമസ്, നസീമ കുഞ്ഞുമോന്, രാജി കൃഷ്ണകുമാര്‍, ഷാജുട്ടന്‍, സാനി എന്നിവര്‍ പങ്കെടുത്തു. പൊറത്തിശേരി വില്ലേജ് ഓഫീസ് അഞ്ചു ദിവസത്തിനകം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് തഹസില്‍ദാര്‍ ശാന്തകുമാരി അറിയിച്ചു.