മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട: മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദേവസ്വം കമ്മറ്റിയംഗങ്ങളായ ഷൈന്‍, അഡ്വ. അജയന്, ക്ഷേത്രം മാനേജര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, മണ്ഡലം സെല്‍ കോ ഓര്‍ഡിനേറ്റര്‍ രമേഷ് അയ്യര്‍, ടൗണ്‍ ജനറല്‍ സെക്രട്ടറി ബൈജു കൃഷ്ണദാസ്, കൂടല്‍മാണിക്യം വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ഇ.കെ. കേശവന് നമ്പൂതിരി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് അന്തരിച്ച കുടുംബ കോടതി ജഡ്ജി ബിജു മേനോന്റെ വസതിയിലും അന്തരിച്ച കൂടല്‍മാണിക്യം തന്ത്രി പ്രതിനിധി എന്‍.പി.പി. പരമേശ്വരന് നമ്പൂതിരിയുടെ വസതിയിലും സന്ദര്‍ശനം നടത്തി.