കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ കേരളത്തിലെ തലയെടുപ്പുള്ള 25 ഗജവീരന്മാര് അണിനിരന്ന ആനയൂട്ട് നടന്നു. ആനയൂട്ടിന് മുന്നോടിയായി മഹാഗണപതിഹോമവും ഗജപൂജയും നടന്നു. തന്ത്രി വല്ലഭന് നമ്പൂതിരി, മണക്കാട്ട് പരമേശ്വരന് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു. ദേവസം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷ വഹിച്ചു. പ്രവാസി വ്യവസായിയായ തോട്ടാപ്പിള്ളി വേണുഗോപാല മേനോന് ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ.ജി. അജയകുമാര്‍, നിസാര്‍ അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു