കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ നടന്നിരുന്ന തപതീസംവരണം കൂടിയാട്ടം അവസാനിച്ചു
ഇരിങ്ങലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്രം കൂത്തമ്പലത്തില്‍ കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി പുരുഷാര്‍ത്ഥക്കൂത്ത് സഹിതം നടന്നുവന്നിരുന്ന തപതീസംവരണം കൂടിയാട്ടം ഇന്നലെ അവസാനിച്ചു. പാരമ്പര്യ അവകാശികളായ അമ്മന്നൂര്‍ കുടുംബത്തിലെ ഗുരു അമ്മന്നൂര്‍ കുട്ടന് ചാക്യാരുടെ നേതൃത്വത്തിലാണ് കൂടിയാട്ടം അവതരിപ്പിച്ചത്. ഏകദേശം പത്ത് കൊല്ലങ്ങള്‍ക്കു ശേഷം കൂത്തമ്പലത്തില്‍ അരങ്ങേറിയ പുരുഷാര്‍ത്ഥക്കൂത്തില്‍, ധര്‍മ്മാര്‍ത്ഥകാമ മോക്ഷങ്ങള്‍ നേടുവാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണുളളത്. ഇതില്‍ പ്രാധാന്യമുള്ള വിനോദം, അശനം എന്നിവ അമ്മന്നൂര്‍ കുട്ടന് ചാക്യാരും, വിവാദം, രാജസേവ എന്നിവ അമ്മന്നൂര്‍ രജനീഷ് ചാക്യാരുമാണ് വിദൂഷകവേഷത്തില്‍ അവതരിപ്പിച്ചത്. സംവരണരാജാവായി അമ്മന്നൂര്‍ മാധവ് ചാക്യാര്‍ രംഗത്തെത്തി. പി.കെ. ഹരീഷ് നമ്പ്യാര്‍, നേപത്ഥ്യ ജിനേഷ് നമ്പ്യാര്‍, വില്ലുവട്ടത്ത് ശ്രീരാജ് നമ്പ്യാര്‍, ഹര്ഷന് നമ്പ്യാര്‍ എന്നിവര്‍ മിഴാവിലും, ഡോ. അപര്‍ണ നങ്ങ്യാര്‍, ഇന്ദിര നങ്ങ്യാര്‍, ദേവി നങ്ങ്യാര്‍ എന്നിവര്‍ താളത്തിലും, വിജയന് മാരാര്‍ ഇടയ്ക്കയിലും വാദ്യമേളമൊരുക്കി. കലാമണ്ഡലം സതീശന് ചുട്ടി കൈകാര്യം ചെയ്തു. മഴയെ അവഗണിച്ച് പുരുഷാര്‍ത്ഥക്കൂത്ത് കേള്‍ക്കാന്‍ എല്ലാ ദിവസവും നിറഞ്ഞ സദസായിരുന്നു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍