കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് എസ്എസ്എല്‍സി ജേതാക്കളെ അനുമോദിച്ചു
ഇരിങ്ങാലക്കുട: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഇരിങ്ങാലക്കുട ടൗണ്‍ ബാങ്ക് യൂണിറ്റ് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് വില്ലടം അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, ബാങ്ക് ഡയറക്ടര്‍ കെ.കെ. ചന്ദ്രന്, കുബ്സോ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ജെ. ജോയ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോസഫ് ചാക്കോ, സംസ്ഥാന സെക്രട്ടറി എ. ആശ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ടി.വി. ബിജോയ് സ്വാഗതവും, ട്രഷറര്‍ ഷിന്റോ ജോണ്‍ നന്ദിയും പറഞ്ഞു

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും