യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സമര ജ്വാല സംഘടിപ്പിച്ചു
കാട്ടൂര്‍: കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ദുരുപയോഗത്തിനും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും, ഇന്ധന വില വര്‍ദ്ധനവിനും, രൂപയുടെ മൂല്യ തകര്‍ച്ചയ്ക്കെതിരെയും സമര ജ്വാല സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠത്തിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ ബസാറില്‍ സമരജ്വാല തെളിയിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.എസ.് ഹൈദ്രോസ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സനു നെടുബുര സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് ധീരജ് തേറാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയും പന്ത്രണ്ടാം വാര്‍ഡ് മെമ്പറുമായ സ്വപ്ന ജോര്‍ജ് കാക്കശേരി, രഘുകുമാര്‍, ഷഫീക്ക് വലിയകത്, മണ്ഡലം സെക്രട്ടറി എ. പി. വില്‍സണ്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി.എല്‍. ജോയ്, മണ്ഡലം വൈസ് പ്രസിഡന്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ഡയറക്ട്ടറുമായ എം.ജെ. റാഫി, ബാങ്ക് ഡയറക്ട്ടര്‍ ആന്റു ജി. ആലപ്പാട്ട് എന്നിവര്‍ സംസാരികുകയും, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മിഥുന് ജയന് നന്ദി പറയുകയും ചെയ്തു. പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബദറുദീന്‍ വലിയകത്ത്, ബൂത്ത് പ്രസിഡന്റ് ഉമേഷ് ഞാറ്റുവേട്ടി, വാര്‍ഡ് മെമ്പര്‍ മാരായ അംബുജ രാജന്, മോളി പിയുസ്, സീനിയര്‍ നേതാവ് രാമചന്ദ്രന് ചക്രത്ത്, ബൂത്ത് പ്രസിഡന്റ് പ്രദീപ് നെടുപ്പിളി, മണ്ഡലം സെക്രട്ടറി ലോയിഡ് ചാലിശേരി, ജോണ്‍ വെള്ളനിക്കാരന്‍, സാദിക്ക് മൂക്കോനി, വാര്‍ഡ് പ്രസിഡന്റ് ജിതോഷ് കത്തിരപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട