കാറളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയോത്സവം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കാറളം: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിജയോത്സവം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന് ഭൂരഹിതര്‍ക്ക് സൗജന്യമായി നല്കിയ ഭൂമിയുടെ രേഖകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ വലിയാട്ടില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക സുഭാഷ്, പിടിഎ പ്രസിഡന്റ് എം.എസ്. സുരേഷ്, എംപിടിഎ പ്രസിഡന്റ് ലേഖ ശ്രീനിവാസന്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി.പി. സജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. ഗണിത ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ എം.ജെ. ദിവ്യയെ യോഗത്തില്‍ അനുമോദിച്ചു. വിരമിച്ച അധ്യാപികമാരായ ഇ.ബി. ജെസ്സിം, കെ.എസ്. ഷീബ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.വി. രമാദേവി സ്വാഗതവും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ടി.എസ്. സന്ധ്യ നന്ദിയും പറഞ്ഞു.

മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു