ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ കിന്റര്ഗാര്ട്ടന് വിഭാഗം റെഡ് ഡേ ആഘോഷിച്ചു
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ കിന്റര്ഗാര്ട്ടന് വിഭാഗം കുട്ടികള്‍ റെഡ് ഡേ ആഘോഷിച്ചു. പ്രൈമറി കളറായ ചുവപ്പ് നിറം കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റെഡ് ഡേ ആഘോഷിച്ചത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, മാനേജര്‍ ഡോ. എം.എസ്. വിശ്വനാഥന്, എക്സിക്യുട്ടീവ് മെമ്പര്‍ പി.ആര്. രാജേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എല്ലാ കുട്ടികളും ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് സ്കൂളില്‍ എത്തിച്ചേര്‍ന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. എസ്എംസി ചെയര്മാന് ടി.എസ്. സുരേന്ദ്രന്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെജി ഹെഡ്മിസ്ട്രസ് ഗീത നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 ആഘോഷിച്ചു
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ പിടിഎ ജനറല്‍ ബോഡി യോഗം നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026
ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാണ് കഴിയുക: ഷാഫി പറമ്പില്‍ എംപി
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്കൂളില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ആഘോഷിച്ചു