ഭാരതീയ വിദ്യാഭവനില്‍ പൈതൃക ക്ലബ് ഉദ്ഘാടനം
ഇരിങ്ങലക്കുട: ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജുമായി സഹകരിച്ച് സ്വന്തം സാംസ്കാരിക പൈതൃകത്തെ അറിയുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം പകര്‍ന്നുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഇന്റാക് കോഡിനേറ്റര്‍ സൂര്യ പ്രശാന്ത് പൈതൃക ക്ലബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചെയര്മാന് സി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ മലപ്പുറം അഡീഷണല്‍ എസ്പിയും പിടിഎ പ്രസിഡന്റുമായ എം. സുകുമാരനെ തദവസരത്തില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, സാമൂഹ്യ ശാസ്ത്രവിഭാഗം മേധാവി ജി. ശാലിനി, പിടിഎ പ്രസിഡന്റ് സുകുമാരന്‍, പിടിഎ അംഗവും നാടന്‍പാട്ട് കലാകാരനുമായ രാജേഷ് തംബുരു തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്കൂളിലെ പൈതൃക ക്ലബിന്റെയും, ഹ്യൂമാനിറ്റീസ് വിഭാഗത്തിന്റെയും, സാമൂഹ്യശാസ്ത്ര വിഭാഗം മേധാവി ശാലിനിയുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു