മദര്‍ തെരേസ ജന്മദിനത്തില് ‘അനാഥ അഗതി ദിനം’ ആചരിച്ചു
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ തൃശൂര്‍ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ മദര്‍ തെരേസ ജന്മദിനം ‘അനാഥ അഗതി ദിനമായി’ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡന്‍സില്‍ വെച്ച് ആഘോഷിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫസ് കോളജ് റിട്ട. പ്രഫസര്‍ സിസ്റ്റര്‍ റോസ് ആന്റോ അധ്യക്ഷത വഹിച്ചു. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പര്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി മുഖ്യാതിഥി ആയിരുന്നു. ഫാ. ജോസ് മഞ്ഞളി മദര്‍ തെരേസ അനുസ്മരണം നടത്തി. പരിപാടിയില്‍ പ്രായമായവരെ ആദരിക്കല്‍ ചടങ്ങ് ഉണ്ടായിരുന്നു. ഫാ. ഡേവിഡ് മാളിയേക്കല്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.എച്ച്. അസ്ഘര്ഷ, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, സിസ്റ്റര്‍ പോള്‍സി (പ്രതീക്ഷ ഭവന് ഇരിങ്ങാലക്കുട), ബ്രദര്‍ അബ്രഹാം ഊരിന്, ജോയ്സി സ്റ്റീഫന്‍ (സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട്), ബ്രദര്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. പ്രതീക്ഷാഭവന്‍, ശാന്തിസദനം, ബെത്സെദാ ഭവന്, ഹൗസ് ഓഫ് പ്രൊവിഡന്‍സ് എന്നിവിടങ്ങളിലെ അന്തേവാസികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രൊവിഡന്‍സ് ഹോമിലെ അന്തേവാസി ശശി ഏട്ടന്റെ മദര്‍ തെരേസയുടെ വേഷപകര്‍ച്ചയും ശ്രദ്ധേയമായി.