ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്ര ത്തിന്റെ പുതിയ ഓഫീസ് കൂടല്‍മാണിക്യം തെക്കേ നടയില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. കുവൈറ്റ് കലാ ട്രസ്റ്റിന്റെ വി. സാംബശിവന് സ്മാരക പുരസ്കാരം നേടിയ സാഹിത്യകാരന് അശോകന് ചരുവില്‍ പുരസ്കാര തുക അരലക്ഷം രൂപ സാന്ത്വന കേന്ദ്രത്തിനു സമ്മാനിച്ചു. അശോകന് ചരുവില്‍, കളഞ്ഞു കിട്ടിയ സ്വര്‍ണ മാല ഉടമക്ക് കൈമാറി മാതൃക കാണിച്ച ആര്‍ദ്രം പാലിയേറ്റീവ് നഴ്സ് മഞ്ജു ജിക്സണ്‍, പാലിയേറ്റീവ് നഴ്സുമാരായ ഷെര്‍ളി ബെന്നി, ജെറീന ഷിജു, കെ.എല്‍. ജോണി എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. അശോകന് ചരുവില്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രന്, സീമ പ്രേംരാജ്, കെ.എസ്. തമ്പി, കെ.എസ്. ധനീഷ് എന്നിവര്‍