ക്വാക്സില്‍ കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ അനുമോദനയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്വാക്സില്‍ കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ അനുമോദനയോഗം സംഘടിപ്പിച്ചു. എംഡി പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. ക്വിക്ക് അക്കാദമി നടത്തിയ ചിത്രരചനാ മത്സരത്തില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നതിനും ക്വിക്ക് സിപ് ഇരിങ്ങാലക്കുടയുടെ ഓഫ്ലൈന് അബാക്കസ് ക്ലാസുകളും മറ്റ് പരിശീലന ക്ലാസുകളും ആരംഭിക്കുന്നതിനും മുന്നോടിയായിട്ടാണ് യോഗം സംഘടിപ്പിക്കപ്പെട്ടിരുന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമാ സംവിധായകന് മോഹന്‍ നിര്‍വഹിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ആലപ്പാട്ട്, നടവരമ്പ് ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, സിനിമാ സീരിയല്‍ താരം സിയാവുദ്ദീന്, ക്വാക്സില്‍ എച്ച്ആര്‍ അക്ഷര മില്‍ട്ടണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്