ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു
പുല്ലൂര്‍: ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. പുല്ലൂര്‍ സ്വദേശി തൊമ്മാന വീട്ടില്‍ ക്രിസ്റ്റഫറിന്റെ മകന് ക്ലെവിനാണ് (19) മരിച്ചത്. അവിട്ടത്തൂര്‍ പൊതുമ്പുചിറയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സ്കൂട്ടര്‍ യാത്രക്കാരനായ ക്ലെവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ക്ലെവിനെ ആദ്യം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കറുകുറ്റി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. ചാലക്കുടി നിര്‍മല കോളജിലെ എന്‍ജിനീയറിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ക്ലെവിന്. സംസ്കാരം വെള്ളിയാഴ്ച പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പള്ളിയില്‍ നടക്കും. അമ്മ: ഡെല്‍ഫി. സഹോദരന്: ഫ്ളെമിന്