കുട്ടന്‍കുളം സ്മാരകത്തിന് പ്രാഥമിക രൂപരേഖ; നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കുട്ടന്‍കുളം സമരസ്മാരക നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. സ്മാരകത്തിന്റെ പ്രാഥമിക രൂപരേഖ അവലോകനയോഗം വിലയിരുത്തിയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. പദ്ധതിരൂപരേഖക്ക് ഭരണാനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ അവലോകന യോഗത്തില്‍ ധാരണയായെന്നും മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. മന്ത്രിയുടെ നിയോജകമണ്ഡലം പ്രതിനിധി ഉല്ലാസ് കളക്കാട്ട്, ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാര്‍, നിര്‍വഹണ ഏജന്‍സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.