കുട്ടികളുടെ പഠനം സ്മാർട്ടാക്കാൻ; സ്റ്റെപ്പ്സ് തൊമ്മാന ടിവി നല്കി
കടുപ്പശേരി ജിയുപി സ്കൂളിലെ കുട്ടികൾക്കു ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത രണ്ടു വിദ്യാർഥികൾക്കു ടിവികൾ സമ്മാനമായി നല്കി സ്റ്റെപ്പ്സ് തൊമ്മാന. സ്കൂളിലേയ്ക്ക് ടീച്ചേഴ്സും ഒരു ടിവി കുട്ടികൾക്കായി രക്ഷിതാക്കൾക്കു കൈമാറി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി. പീറ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മരിയ സ്റ്റെല്ല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന അബ്ദുൾ ഖാദർ, വാർഡ് മെമ്പർ പ്രകാശൻ, എസ്എംസി ചെയർമാൻ വിൻസെന്റ് ചാതേലി എന്നിവർ പ്രസംഗിച്ചു. സ്റ്റെപ്പ്സ് രക്ഷാധികാരി ബിജു ഫ്രാൻസിസ്, ഭാരവാഹികളായ സുജയ് എം. ജോയ്, രാഹുൽ രാമകൃഷ്ണൻ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി