ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ ഗുരുസ്മരണ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം ഗുരുസ്മരണ ദിനം ആചരിച്ചു. മണ്മറഞ്ഞുപോയ കലാനിലയം ഗുരുക്കന്മാര്ക്ക് ഗുരു പൂജ നടത്തി. മുന്‍ കലാനിലയം ജോയിന്റ് സെക്രട്ടറി കെ.വി. ചന്ദ്രന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഗുരുസ്മരണ ദിനാചരണ സമ്മേളനത്തില്‍ സെക്രട്ടറി സതീഷ് വിമലന് സ്വാഗതവും, പ്രസിഡന്റ് വിജയന് ചിറ്റേത്ത് അധ്യക്ഷതയും വഹിച്ചു. മുന്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, കലാനിലയം മുന്‍ പ്രിന്‍സിപ്പല്‍ കലാനിലയം രാഘവന്, കലാനിലയം മുന്‍ ചുട്ടി അധ്യാപകന് കലാനിലയം പരമേശ്വരന് തുടങ്ങിയവര്‍ ആചാര്യസ്മരണ നടത്തി. കലാനിലയം മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന കലാമണ്ഡലം എസ.് അപ്പുമാരാരുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ചികിത്സ സഹായം വേഷം അധ്യാപകന് കലാനിലയം ഗോപിനാഥന് നല്കി. തുടര്‍ന്ന് കലാനിലയം രാജീവനും സംഘവും അവതരിപ്പിച്ച കഥകളിപദ കച്ചേരി നടന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു